മുരിക്കുംവയൽ: മുണ്ടക്കയം ശ്രീ ശബരീശ കോളജിലെ ഇംഗ്ലീഷ് വിഭാഗവും ആന്റി നാർക്കോട്ടിക് സെല്ലും സംയുക്തമായി മുണ്ടക്കയം ജനമൈത്രി പോലീസുമായി സഹകരിച്ച് ഗോൾ ചലഞ്ച് സംഘടിപ്പിച്ചു.
ലഹരിയോട് വിട പറയുക, ജീവിതവും ലക്ഷ്യങ്ങളും തെരഞ്ഞെടുക്കുക എന്ന സന്ദേശമുയർത്തിയാണ് പരിപാടി നടത്തിയത്.
മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. ജിജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മറിയമ്മ ആന്റണി, ആന്റി നാർക്കോട്ടിക് സെൽ കൺവീനർ കെ.പി. സരിതമോൾ, ഐക്യൂഎസി കോഓർഡിനേറ്റർ നൗഫിയ നസീർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്വാതി ശിവൻ എന്നിവർ പ്രസംഗിച്ചു.